സിഡ്നി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. മൂന്നു നാള് നീണ്ട പ്രയ്തത്തിനൊടുവിലാണ് ടോമിയെ രക്ഷപ്പെടുത്തിയത്. ചികിത്സ നടപടികള്‍ ആരംഭിക്കുമെന്ന് സേന അറിയിച്ചു. ഫ്രഞ്ച് മല്‍സ്യ ബന്ധന യാനത്തില്‍ നിന്നും സോഡിയാക്ക് ബോട്ടിലാണ് പായ്വഞ്ചിയില് നിന്നും പുറത്തെടുത്തത്.
അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലേക്കാകും മാറ്റുക. ഫ്രഞ്ച് മല്‍സ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ആണ് രക്ഷാദൗത്യത്തിനെത്തിയത്. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ‘ഒസിരിസ്’ എത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ കപ്പലിനു സഞ്ചരിക്കാന്‍ കഴിഞ്ഞുള്ളൂ.
Tomy rescued safely @nsitharaman @pmo @Australian_Navy @DefenceMinIndia @ggr2018official @SpokespersonMoD pic.twitter.com/G3z7mlLGu3
— SpokespersonNavy (@indiannavy) September 24, 2018