ന്യൂഡല്‍ഹി: പരസ്പരമുള്ള വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ നാക്ക് ഭാര്യ കടിച്ചു മുറിച്ചു. തര്‍ക്കത്തിനു ശേഷം അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് നാക്ക് കടിച്ചെടുത്തത്. സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ റണ്ഹോലയിലാണ് ഞെട്ടിക്കുന്ന സംഭവം. 22കാരനായ കരണ്‍ എന്ന യുവാവിനാണ് നാക്ക് നഷ്ടപ്പെട്ടത്.
അതേസമയം കരണുമായുള്ള വിവാഹത്തിന് തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും യുവതി പോലീസില്‍ മൊഴി നല്കി. തനിക്ക് സംസാരിക്കാനാകുന്നില്ലെന്ന് കാണിച്ച് കരണ്‍ പരാതി നല്‍കുകയായിരുന്നു. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിനു ശേഷം പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാക്ക് കടിച്ചു മുറിച്ചതെന്ന് യുവാവ് പരാതി നല്കി. സംഭവങ്ങള്‍ യുവതിയും നിഷേധിച്ചില്ല. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ ഇഷ്ടമല്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. വിവാഹത്തില്‍ താന്‍ സന്തോഷവതിയായിരുന്നില്ല. ഇതുകൊണ്ട് തന്നെ താന്‍ പലപ്പോഴും കരണുമായി വഴക്കിടാറുണ്ട്.-യുവതി പറഞ്ഞു. കരണിനിപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് യുവാവ്. ശസ്ത്രക്രിയയിലൂടെ നാക്കിന്റെ പരുക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയുന്നത്.