ന്യൂഡല്‍ഹി: വിക്സ് ആക്ഷന്‍ 500 മരുന്നുകള്‍ക്ക് വിപണിയില്‍ വിലക്ക. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം ഇവ നിരോധിച്ചിരിക്കുന്നത്. ഇതിനൊപ്പം 328 ഫിക്സഡ് ഡോസ് കോംപിനേഷന്‍ മരുന്നുകളുടെ ഉത്പാദനവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.
ആരോഗ്യമന്താലയത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് നാലായിരത്തോളം മരുന്നുകളാണ് ഇതോടെ വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ടി വരുന്നത്. അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന കൂട്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്നൂറ്റി അമ്പത് കോടിയോളം രൂപയുടെ വിറ്റുവരവുള്ള ഇത്തരം മരുന്നുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ കര്‍ശനമായി തടയുമെന്ന് ഡ്രഗ്സ് കണ്ട്രോളര് പറഞ്ഞു.