ഫ്രാന്‍സുമായുള്ള വിവാദ റാഫേല്‍ യുദ്ധ വിമാന കരാറിന്റെ ഭാഗമായി 2022 ഏപ്രില്‍ വരെ പൂര്‍ണ സജ്ജമായ ഒരു വിമാനം മാത്രമേ ഇന്ത്യയിലെത്തൂ. അടുത്ത വര്‍ഷം ഇന്ത്യ ആവശ്യപ്പെട്ട എല്ലാ സജ്ജീകരണവുമുള്ള വിമാനം പ്രവര്‍ത്തനക്ഷമമായ നിലയില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും. അടുത്തവര്‍ഷം സെപ്റ്റംബര്‍ മുതല്‍ തന്നെ ബാക്കി വിമാനങ്ങളും ഇന്ത്യലേക്ക് എത്തിച്ചുതുടങ്ങും.
ആയുധങ്ങളടക്കമൂള്ള സജ്ജീകരണങ്ങളുമായി 2022 ഏപ്രിലിനു ശേഷമേ ഈ വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകൂ എന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് ലോക് സഭയില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം 2022 സെപ്റ്റംബറില്‍ മാത്രമേ ഇന്ത്യ സ്പെസിഫിക് എന്ഹാന്സ്മെന്റുകളുമായി, വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിമാനങ്ങള്‍ സജ്ജമാകൂ എന്നാണ് പറയുന്നത്.
പരീക്ഷണ പറക്കല്‍ ഫ്രാന്‍സില്‍ നടത്തി. രണ്ട് സീറ്റുള്ള വിമാനമാണ് (ആര്‍ബി 0) ഇന്ത്യ സ്പെസിഫിക്സ് എന്‍ഹാന്‍സ്മെന്റുമായി പരീക്ഷിച്ചത്. ഈ വിമാത്തിന്റെ പരീക്ഷണം 2022 ഏപ്രില്‍ വരെ തുടരും. ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റുമാരും ഫ്രഞ്ച് എയര്‍ഫോഴ്സ് പൈലറ്റുമാരും ചേര്‍ന്നാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ സ്പെസിഫിക് എന്‍ഹാന്‍സ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2019 ല്‍ആദ്യം നാല് വിമാനങ്ങളുടെ നിര്‍മ്മാണം ഫ്രാന്‍സിലെ ബോര്‍ഡോക്സിലുള്ള ജസോള്ട് പ്ലാന്റില്‍ തുടങ്ങും