ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി കണക്കാക്കാനാവില്ല എന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ‘പക്ഷേ’ ക്യാംപെയ്ന് ഉയര്‍ത്തിപ്പിടിച്ച് വീണ്ടും സംഘപരിവാര്‍ രംഗത്ത്. കുറ്റകൃത്യമല്ലെങ്കിലും അത് പ്രകൃതി വിരുദ്ധ പീഡനം തന്നെയാണെന്നും തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും സംഘം പറയുന്നു.
സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ അത് സ്വാഭാവികമല്ലാത്തതിനാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കാനാകില്ലെന്നും ആര്‍എസ്എസ് പ്രചാര്‍ പ്രമുഖായ അരുണ്‍ കുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യന് പലതും പഠിക്കുന്നത്. ഈ വിഷയത്തെ മനസികവും സാമൂഹ്യവുമായ തലത്തില്‍ ചര്‍ച്ചചെയ്യുകയും കൈകാര്യം ചെയ്യുകയും വേണ്ടതുണ്ടെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചരിത്ര വിധിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ പ്രമുഖരും മറ്റും രംഗത്തെത്തിയിരിന്നു.