ഇംഫാല്‍: മണിപ്പൂരില്‍ ആസാം റൈഫിള്‍സ് ചെക്ക്പോസ്റ്റിനു നേര്‍ക്ക് ഭീകരാക്രമണം. ബുധനാഴ്ച രാവിലെ ചന്ദല്‍ ജില്ലയിലെ സാജിത് തമ്പാക്കിനു സമീപം അജിജാംഗ് ഗ്രാമത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു.
ആസാം റൈഫിള്‍സ് സൈനികര്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കു തിരിച്ചടി നല്കി. പക്ഷേ, തീവ്രവാദികള്‍ കൊടുംകാട്ടിലൂടെ രക്ഷപ്പെട്ടു. ഇരുഭാഗത്തും അപകടമുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തീവ്രവാദികളെ പിടികൂടുന്നതിനായി കൂടുതല്‍ സുരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.