ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണ് രാഹുലെന്ന് ചന്ദ്രശേഖരറാവു പരിഹസിച്ചു. നിയമസഭ പിരിച്ചുവിടുന്നതു പ്രഖ്യാപിക്കുന്നതിനു വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലായിരുന്നു കെസിആറിന്റെ ആക്രമണം.
രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന് എല്ലാവര്ക്കും അറിയാം. പാര്‍ലമെന്റില്‍ ഏതു രീതിയിലാണു രാഹുല്‍ മോദിയെ ആലിംഗനം ചെയ്തതെന്നു രാജ്യം കണ്ടതാണ്. അദ്ദേഹം കണ്ണിറുക്കുന്നതും രാജ്യം കണ്ടു- കെ.ചന്ദ്രശേഖരറാവു പറഞ്ഞു. രാഹുല്‍ തെലങ്കാനയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ ടിആര്‍എസിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും കെസിആര്‍ പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അവകാശിയാണ് രാഹുലെന്നും തെലങ്കാനയിലെ ജനങ്ങള്‍ ഡല്‍ഹിയുടെ അടിമകളാകരുതെന്നും കെസിആര്‍ പറഞ്ഞു. തെലങ്കാനയിലെ തീരുമാനങ്ങള്‍ തെലങ്കാനയില്തന്നെയാണു സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.