പച്ചക്കറികളില്‍ ഭംഗിയും രുചിയും കുറവാണെങ്കിലും ഗുണം ഏറെയുള്ള ഒന്നാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പല ഗുണങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ ശരീരത്തിന് ഉള്ളിലാണ് പ്രയോജനം ചെയ്യുക എന്ന രീതിയൊക്കെമാറിയിരിക്കുന്നു. പാവയ്ക്കകൊണ്ടുള്ള ഒരു ബാഹ്യഗുണത്തെക്കുറിച്ചറിയാം.
പാവയ്ക്കയില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയേണ്‍, റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ മഗ്നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ താരനും ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ് മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും മുടി കൊഴിച്ചില്‍ അകറ്റാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്.