മഴക്കാലമായാല്‍ എല്ലാ വീടുകളെയും അലട്ടുന്ന പ്രശ്നമാണ് കൊതുക് ശല്യം. ഏറ്റവും കൂടുതല്‍ കൊതുകുകള്‍ വരുന്നത് വൈകുന്നേരങ്ങളിലും പുലര്‍ച്ചെയുമാണ്. മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാന് ജ്വരവും ഫൈലേറിയാസിസും, വെസ്റ്റ്നൈല്‍ ഫീവറും പരത്തുന്ന ക്യൂലക്സ്, ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമാകുന്ന ഈഡിസ്, മന്തിനു കാരണമാകുന്ന മാന്‍അനോയ്ഡ്സ് ഇങ്ങനെ പലതരത്തിലുള്ള രോഗങ്ങള്‍ ആണ് കൊതുക് മൂലം ഉണ്ടാകുന്നത്.
കൊതുകിനെ തുരത്താന്‍ ഇതാ ചില എളുപ്പ വഴികള്‍.
*കൊതുകിനെ തുരത്താന്‍ ഏറ്റവും നല്ല മാര്‍ഗമാണ്് നാരങ്ങ. ചെറുനാരങ്ങ മുറിച്ച് അതിനുള്ളില്‍ ഗ്രാമ്പു കുത്തിവയ്ക്കുക. വാതിലുകള്‍, ജനാലകള്‍ എന്നിവിടങ്ങളില്‍ വയ്ക്കുന്നത് കൊതുക് വരാതിരിക്കാന്‍ സഹാ യിക്കും.
*പപ്പായ തണ്ടില്‍ മെഴുക് ഉരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാര്‍വകള്‍ ഉള്ള വെ ള്ളത്തില്‍ ഒഴിച്ചാല്‍ കൊതുകിനെ തുരത്താം.
*കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുക് വരാതിരിക്കാന്‍ ഒരു പരിതി വരെ സഹായിക്കും. കൊതുകില്‍ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാര്‍ഗമാണ് വെളുത്തുള്ളി.
*വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാം. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തില്‍ പുരട്ടിയാലും കൊതുകു കടിയില്‍ നിന്നു രക്ഷനേടാം.
*കൊതുകിനെ അകറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ചെടി. പുതിന വീട്ടില്‍ വളര്‍ത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു.അത് പോലെ തന്നെ ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടില്‍ വളര്‍ത്തുന്നത് ആരോഗ്യപരമായി നല്ലതാണ്.അതോടൊപ്പം കൊതുകിനെ അകറ്റാനും ഗുണം ചെയ്യും. തുളസി ചെടിച്ചട്ടിയില്‍ വളര്‍ത്തി വീടിനുള്ളില്‍ വയ്ക്കുന്നത് കൊതുക് വരാതിരിക്കാന്‍ ഗുണം ചെയ്യും. ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാല്‍ കൊതുക് കടിക്കുന്നത് തടയാം.