ജീവിതം യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും പൂര്‍ണമായി ഒഴിവാക്കുക എന്നത് അപ്രാപ്യമായ കാര്യമാണ്. ഇത് രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് ചിലപ്പോള്‍ വഴിവെയ്ക്കാം. എല്ലാ പ്രശ്നങ്ങളും നേരിട്ടുകൊണ്ടുതന്നെ ആരോഗ്യകരമായുള്ള ജീവിതം നയിക്കുന്നത് നാം അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. ചിട്ടയായ ജീവിത ശൈലികൊണ്ട് രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താം.
ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മര്‍ദ്ദം. ശരീരത്തിലെ എല്ലാ രക്തലോമികകളിലേക്കു കൂടി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദ്ദം കൂടിയേ തീരൂ. പലപ്പോഴും യഥാസമയം രക്ത സമ്മര്ദ്ദത്തിലുണ്ടാവുന്ന വ്യതിയാനങ്ങല്‍ കണ്ടെത്താന്‍ കഴിയാറില്ല. ബിപി കൂടുന്നതിന് സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല.രകതസമ്മര്‍ദ്ദം കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റ് ഗുരുതാരാവസ്ഥകളിലേക്ക് എത്തുമ്പോള്‍ മാത്രമാണ് പലരും ബിപി കണ്ടെത്തുക.ഒരു നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദ്ദത്തെ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ പിടിച്ചുകെട്ടാം.
പ്രായം, പാരമ്പര്യം, ഭക്ഷണത്തിന്റെ രീതികള്‍, കൂടുതല്‍ ഉപ്പുകഴിക്കുന്ന ശീലം, അമിത വണ്ണം, കൊഴുപ്പു കൂടുതല്‍, പുകവലി, മദ്യപാനം, മാനസിക സമ്മര്‍ദ്ദങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവയൊക്കെ രക്താതിമര്‍ദ്ദത്തിനു വഴിവെച്ചേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ജീവിതശൈലി ക്രമീകരിച്ചാല്‍ 16 ആഴ്ചക്കുള്ളില്‍ മരുന്നുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍സ് ജോയിന്റ് ഹൈപ്പര്ടെന്ഷന് 2018 സയന്റിഫിക് സെക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പില്ലാത്ത പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മറ്റ് ഭക്ഷണരീതികള്‍ക്ക് നിയന്ത്രണം നല്‍കുക. റെഡ്മീറ്റ്, മധുരം, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ചിട്ടയായ വ്യായാമത്തിനു സമയം നിര്‍ബന്ധമായും കണ്ടെത്തുക. ഇത്തരം കാര്യങ്ങള്‍ ശീലിച്ചാല്‍ മരുന്നുകളുടെ ഉപയോഗവും കുറയ്ക്കാമെന്നും പഠനം തെളിയിക്കുന്നു.