വാഷിങ്ടണ്‍: നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഭക്ഷണ പദാര്‍ത്ഥമാണ്
പഴങ്ങളും പച്ചക്കറികളും. എന്നാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യം നിയന്ത്രിക്കുന്നത് നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെയാണെന്ന് പഠനം വ്യക്തമാക്കുന്നു.
ലീഡ്സ് സര്‍വ്വകലാശാലയിലെ നീല്‍ ഓഷ്യനും, പീറ്റര്‍ ഹൗളിയും നടത്തിയ അഞ്ച് വര്‍ഷത്തെ നീണ്ട പഠനത്തില്‍ നിന്നുമാണ് ഭക്ഷണത്തില്‍ പഴ വര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിച്ചാല്‍ മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തിയത്.
പൂര്‍ണമായും പച്ചക്കറികളിലേക്കും പഴങ്ങളിലേക്കും തിരിയുകയല്ല, അല്പ്പാല്പമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികള്‍ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. ദിവസവമുള്ള ഭക്ഷണത്തോടൊപ്പം ഒരു സലാഡോ, ഒരു കഷണം പഴമോ മാത്രം കഴിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ നേരിടാം എന്നാണ് പഠനം തെളിയിക്കുന്നത്.