കാര്‍ബണേറ്റ് ചെയ്യപ്പെട്ട ലഘുപാനീയം ആണ് കൊക്കക്കോള. ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്കക്കോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ അമ്ലത നിമിത്തം സാരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകര്‍ പറയുന്നുമുണ്ട്. പൊതുവെ പാനീയമായി ഉപയോഗിച്ചു വരുന്ന കൊക്കക്കോളയ്ക്ക് മറ്റ് ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. കോള കുടിക്കാന്‍ മാത്രമല്ല വീട്ടിലെ ചില സാധനങ്ങള്‍ വൃത്തിയാക്കാനും ഏറ്റവും നല്ലതാണ് കോള.
വസ്ത്രത്തില്‍ ഗ്രീസ്, എണ്ണ, ബബിള്‍ക്കം എന്നിവ പറ്റിപിടിച്ചാല്‍ കോള ഉപയോഗിച്ച് കഴുകി കളയാം. ക്ലാവ് പിടിച്ച ചെമ്പുപാത്രങ്ങള്‍ കോള ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പുത്തന്‍ പോലെയാകും. കൂടാതെ വീട്ടിലെ തുരുമ്പ് പിടിച്ച വസ്തുക്കള്‍ കോളയില്‍ മുക്കി ഏതാനും മിനിറ്റുകള്‍ വച്ചിരുന്നാല്‍ അതിലെ തുരുമ്പ് മൊത്തം ഇളകിപ്പോകാന്‍ സഹായിക്കും. തറ പുതുപുത്തന്‍ പോലെ തിളങ്ങാന്‍ കോള വളരെ നല്ലതാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ചു കോള ഉപയോഗിച്ച് തറ തുടച്ചാല്‍ അണുക്കള്‍ നശിക്കുകയും അഴുക്ക് പൂര്‍ണമായും ഇളകുകയും ചെയ്യും.
ബാത്ത് റൂം കഴുകി വൃത്തിയാക്കാന്‍ ഏറ്റവും നല്ലതാണ് കോള. ടോയ്ലറ്റില് കറയുള്ള ഭാഗത്ത് അല്പം കോളം ഒഴിക്കുക.ശേഷം ബ്രഷ് ഉപയോഗിച്ച് നല്ല പോലെ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കറകള്‍ പൂര്‍ണമായി അകറ്റി പുതുപുത്തന്‍ പോലെയാകുന്നത് കാണാം. ടോയ്ലറ്റില് അണുക്കള്‍ നശിക്കാനും കോള ഏറെ നല്ലതാണ്.
ജനലിലെ അഴുക്കും പൊടിയും അകറ്റാന്‍ ഏറ്റവും നല്ലതാണ് കോള. കോള ജനലുകളിലും ചില്ലുകളിലും സ്പ്രേ ചെയ്ത് ഒരു തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കാം. വിളക്കില്‍ എണ്ണയുടെ കറ പറ്റിപിടിച്ചിട്ടുണ്ടെങ്കില് അത് മാറ്റാന്‍ ഏറ്റവും നല്ലതാണ് കോള. അത് പോലെ തന്നെ വാഷ്പേസിലെ കറയും അഴുക്കും അകറ്റാന്‍ ഏറ്റവും നല്ലതാണ് കൊക്കക്കോള.