സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ സൗഹൃദമത്സരങ്ങളില്‍ മെസ്സി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. 2018ല്‍ രാജ്യത്തിനായി കളിക്കില്ലെന്ന് താരം അര്‍ജന്റീനയുടെ ഇടക്കാല കോച്ച് ലിയോണല്‍ സ്കോലനിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
ഗ്വാട്ടിമാലയ്ക്കും കൊളംബിയ്ക്കുമെതിരായാണ് ഈ വര്‍ഷം അര്‍ജന്റീനയ്ക്ക് കളികളുള്ളത്. 2019ല്‍ കോപ്പ അമേരിക്കയില്‍ കളിക്കാനായി അദ്ദേഹം ടീമില്‍ തിരിച്ചെത്തുമോയെന്നതും വ്യക്തമാക്കിയിട്ടില്ല.
2016 കോപ്പ അമേരിക്കയില്‍ ചിലിയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കാറായെന്ന് മെസ്സി പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം തീരുമാനം മാറ്റി അദ്ദേഹം ടീമില്‍ തിരിച്ചെത്തിയിരുന്നു. അര്‍ജന്റീനയ്ക്ക് കീഴില്‍ സുപ്രധാന കിരീടങ്ങള്‍ നേടാന്‍ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.