റോം: പ്രശസ്തരായ കളിക്കാരുടെ വിരമിക്കല്‍ മത്സരങ്ങള്‍ ആരാധകര്‍ അവിസ്മരണീയമാക്കുന്നത് ഒരു സ്ഥിരം കാര്യമാണ്. ഇത്തരത്തില്‍ ഇഷ്ട താരത്തിന്റെ വിരമിക്കല്‍ മത്സരം ആരാധകര്‍ അടിപൊളിയാക്കിയ വീഡിയോ വൈറലാകുകയാണ്. എന്നാല്‍ ഈ ആരാധകരുടെ പ്രവൃത്തി കാരണം ക്ലബ്ബിന് പണി കിട്ടി.
ഇത്തരത്തില്‍ അലങ്കോലമായത് ഇറ്റാലിയന്‍ ഫുട്ബോളില്‍ ലോവര്‍ ഡിവിഷനില്‍ കളിച്ചിട്ടുള്ള ഇഗ്നാസിയോ ബാര്ബാഗല്ലോയുടെ വിരമിക്കല്‍ മത്സരമാണ്. വയാഗ്രാന്ഡെയും നെബ്രോഡിയും തമ്മില്‍ നടന്ന കാറ്റനീസ് മൂന്നാം ഡിവിഷന് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയായിരുന്നു ആരാധകര്‍ സര്‍പ്രൈസുമായി എത്തിയത്.
കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ മൈതാനത്തേക്ക് ഒരു ഹെലിക്കോപ്റ്റര്‍ പറന്നിറങ്ങി. ഈ ഹെലിക്കോപ്റ്ററില്‍ നിന്നും മുഖമൂടി ധരിച്ച് ചാടിയിറങ്ങിയ മൂന്നുപേര്‍ ബാര്ബാഗല്ലോയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇത്തരത്തില്‍ താരങ്ങളുടെ വിരമിക്കല്‍ മത്സരത്തിനിടെ ‘വ്യാജ തട്ടിക്കൊണ്ടുപോകല്‍’ പതിവാണെങ്കിലും ഇത്തവണത്തേത് ഒറിജനലാണെന്ന് തോന്നിച്ചു.
— JohnSmith1988 (@Smith1988John) April 4, 2019