മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ കലാശപ്പോരാട്ടം നാളെ മുംബൈയില്‍ നടക്കും. നാളെ നടക്കുന്ന മത്സരത്തില്‍ അഞ്ചാം സീസണിലെ ചാമ്പ്യനെ അറിയാം. എഫ്സി ഗോവയും ബംഗളൂരു എഫ്സിയുമാണ് നാളെ ഏറ്റുമുട്ടുന്നത്.
സെമി ഫൈനല്‍ മത്സരത്തില്‍ ബെംഗളൂരു എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും എഫ്സി ഗോവ, മുംബൈ സിറ്റിയെയുമാണ് തോല്പിച്ചാണ് ഫൈനലില്‍ എത്തിയത്. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇരു ടീമിന്റേയും രണ്ടാം ഫൈനലാണിത്.
കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിയായിരുന്നു ചാമ്പ്യന്മാര്. ഇത്തവണയും കടുത്ത മത്സരങ്ങളായിരുന്നു നടന്നത്.