പാരീസ്: ഫ്രഞ്ച് ലീഗില്‍ സെയ്ന്റ് എറ്റീനെതിരായ മത്സരത്തില്‍ വിമാനാപകടത്തില്‍ കാണാതായ എമിലിയാനോ സലെയുടെ ഓര്‍മ്മകളുമായി കളിക്കാനിറങ്ങി ഫ്രഞ്ച് ക്ലബ്ബ് നാന്റസ്. കളിയില്‍ ഓരോ താരവും ധരിച്ചത് സലെയുടെ പേരെഴുതിയ ജേഴ്സിയാണ്. ജേഴ്സിയുടെ പുറകില്‍ ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു എന്നും അവരെഴുതിവെച്ചു. വാം അപ്പ് സമയത്ത് താരത്തിന്റെ ചിത്രമുള്ള ജേഴ്സിയാണ് കളിക്കാര്‍ അണിഞ്ഞിരുന്നത്.
ഒപ്പം മത്സരം തുടങ്ങി ഒമ്പതാം മിനിറ്റായപ്പോള്‍ താരത്തോടുള്ള ആദരസൂചകമായി കളി നിര്‍ത്തിവെക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍ സലെയുടെ ചിത്രം തെളിഞ്ഞപ്പോള്‍ പരിശീലകന് വാഹിദ് ഹാലില്ദോവിച്ചും സഹകളിക്കാനും ആരാധകരും കണ്ണീരണിഞ്ഞു. സ്റ്റേഡിയത്തില്‍ കാണികള്‍ മഞ്ഞയും പച്ചയും നിറങ്ങളില്‍ സാലെയെന്ന പേര് ആവിഷ്കരിച്ചു. 1-1 ന് സമനിലയിലാണ് മത്സരം കഴിഞ്ഞത്.
താരം അപകടത്തില്‍പ്പെട്ടത് നാന്റസില്‍നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫിലേക്ക് കൂടുമാറി പുതിയ ടീമിനൊപ്പം ചേരാന്‍ പോകുമ്പോഴാണ്. കഴിഞ്ഞദിവസം ഫ്രാന്‍സിലെ ബീച്ചില്‍ അര്‍ജന്റീന സ്ട്രൈക്കര്‍ സഞ്ചരിച്ച ചെറുവിമാനത്തിന്റെ സീറ്റുകള്‍ കണ്ടെത്തിയിരുന്നു.