സെനഗല്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച ആഫ്രിക്കന്‍ ഫുട്ബോള്‍ താരമായി സൂപ്പര്‍താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുക്കപ്പെട്ടു. 2017-18 സീസണില്‍ ലിവര്‍പൂളിനായി കാഴ്ചവെച്ച അതിഗംഭീര പ്രകടനമാണ് മുഹമ്മദ് സലാഹിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
44 ഗോളുകള്‍ നേടിയ മുഹമ്മദ് സലാഹ് തന്റെ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പ്രിമിയര്‍ ലീഗില്‍ ഇതുവരെ 13 ഗോളുകളാണ് സലാഹ് നേടിയിട്ടുള്ളത്. പോയന്റ് പട്ടികയില്‍ ഒന്നാമതാണ് ലിവര്‍പൂള്‍. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ച സെനഗലിലെ ഡാകറില്‍ നടന്ന ചടങ്ങില്‍ സലാഹ് പുരസ്കാരം ഏറ്റുവാങ്ങി.
ലിവര്‍പൂളിലെ സഹതാരം സാദിയോ മാനെ ആഴ്സണലിന്റെ പിയറി എംറിക് ഔബമെയങ് എന്നിവരെ കട്ടി വെട്ടിയാണ് താരം പുരസ്കാരം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു ഈ പുരസ്കാരമെന്നും അത് രണ്ടുവട്ടം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സലാഹ് പറഞ്ഞു.