ജയ്പൂര്‍: ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു. ലേലത്തില്‍ കാര്‍ലോസ് ബ്രാത് വെയ്റ്റിനും അക്ഷര്‍ പട്ടേലിനും അഞ്ച് കോടി വില. ബ്രാത് വെയ്റ്റിനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് വാങ്ങിയപ്പോള്‍ അക്ഷറിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരം ഹനുമ വിഹാരിയെ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി വാങ്ങി. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല.
ജോണി ബെയര്‍സ്റ്റോ(2,20,00,000) രൂപയ്ക്ക് സണ്‍റൈസേഴ്സിലും നിക്കോളാസ് പൂരനെ (4,20,00,000) രൂപയ്ക്ക് കിങ്സ് ഇലവനും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ(1,20,00,000) രൂപയ്ക്ക് സണ്‍റൈസേഴ്സിലും എത്തി. വിന്‍ഡീസിന്റെ വെടിക്കെട്ട് താരം ഹെറ്റ്മയറെ നാല് കോടി ഇരുപത് ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. യുവരാജിന് പുറമെ മക്കല്ലത്തേയും, പൂജാരയേയും, മനോജ് തിവാരിയേയും അലക്സ് ഹെയ്ല്‍സിനേയും മാര്ട്ടിന് ഗുപ്ട്ടിലിനേയും ആദ്യ റൗണ്ടില്‍ ആദ്യം വാങ്ങാന്‍ തയ്യാറായില്ല.