കൊച്ചി: തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകനായ ഡേവിഡ് ബെഞ്ചമിന്‍ ജെയിംസും വേര്‍പിരിഞ്ഞു. ഐഎസ്എല്‍ നാലാം സീസണില്‍ 2018 ജനുവരിയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ഡേവിഡ് ജെയിംസ് ചുമതലയേറ്റത്. അദ്ദേഹം നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്കി മുന്നോട്ട് നയിക്കുകയും ചെയ്തിരുന്നു.
ടീമിന് നല്കി വന്ന സേവനത്തില്‍ ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശസകളും നേരുന്നതായും കേരളാ ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി പറഞ്ഞു.
ടീമംഗങ്ങളും മാനേജ്മെന്റും ക്ലബ്ബിനോടൊപ്പമുള്ള നാളുകളില്‍ നല്കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണയില്‍ സ്നേഹ നിര്‍ഭരമായ നന്ദിയും അദ്ദേഹം അറിയിച്ചു.