ബെംഗളൂരു: പുണെയ്ക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ബംഗളുരു വിജയിച്ചു. ബംഗളൂരുവിന്റെ വില്ലനും നായകനുമായി എത്തിയത് രാഹുല്‍ ബെക്കെയാണ്.
ബംഗളുരൂ 11ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ ലീഡെടുത്തു. എന്നാല്‍ ആ ആഹ്ലാദം ഏറെ നീണ്ടു നിന്നില്ല. നാല് മിനിറ്റിനുള്ളില്‍ രാഹുല്‍ ബെക്കേയുടെ സെല്‍ഫ് ഗോളിലൂടെ പുണെ സമനില നേടി.
കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ രാഹുല്‍ ബെക്കെ ആ സെല്‍ഫ് ഗോളിന്റെ ക്ഷീണം തീര്‍ത്തു. ഹാര്മോണ്ജോത് ഖബ്റയുടെ ക്രോസ്സ് വലയിലെത്തിക്കാന്‍ ബെക്കേയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഒമ്പതാമതാണ് പുണെ. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറു വിജയവും ഒരു സമനിലയുമായി 22 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബംഗളൂരു.