ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. സാദിയോ മാനെയുടെ ബൂട്ടില്‍ നിന്ന് 66-ാം മിനിറ്റിലും , 87-ാം മിനിറ്റിലും പിറന്ന രണ്ടു ഗോളുകളാണ് ലിവര്‍പൂളിന്റെ വിജയത്തിന് സുപ്രധാന കാരണം.
മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയെ ലിവര്‍പൂള്‍ 4-1ന് തോല്പിച്ചത്. ഒരു ഗോള്‍ നേടിയും രണ്ടു ഗോളിന് വഴിയൊരുക്കിയും (10) ഈജിപ്ത് താരം മുഹമ്മദ് സലാഹും മികച്ചുനിന്നു. ഷര്ദാന് ഷക്കീരിയാണ് (84) മറ്റൊരു ഗോള്‍ നേടിയത്.