ടൂറിന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം (2-1). റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയത് ഇറ്റാലിയന്‍ സീരി എയില്‍ ഏംബോളിക്കെതിരായ മത്സരത്തിലാണ്.
എംബോളിയാണ് ആദ്യ പകുതിക്ക് മുമ്പ് കാപുറ്റോയുടെ ഗോളില്‍ ആദ്യം വലകുലുക്കിയത്. പിന്നീട് 54ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ യുവന്റസിനെ ഒപ്പമെത്തിച്ച പോര്‍ച്ചുഗല്‍ താരം 70ാം മിനിറ്റില്‍ വിജയഗോള്‍ നേടി.
ഇസ്മയേല്‍ ബെനാസര്‍ യുവന്റസ് ക്യാപ്റ്റന്‍ പോളോ ഡിബാലയെ വീഴ്ത്തിയതിന് ആണ് പെനാല്‍ട്ടി ലഭിച്ചത്. കഴിഞ്ഞ സീസണിലെ സീരി ബി ചാമ്പ്യന്മാരായ എംപോളി മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. യുവന്റസ് സീരി എയില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയങ്ങളും ഒരു സമനിലയുമായി പോയന്റ് നിലയില്‍ ഒന്നാമതാണ് ഇപ്പോള്‍.