മലയാള സിനിമയിലെ മുന്‍നിര യുവതാരമായ ഫഹദിന് പിറന്നാള്‍ സര്‍പ്രൈസുമായി നസ്രിയ. ഫഹദ് ഫാസിലിന് ഇന്ന് 36ാം പിറന്നാളാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഫഹദിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഫഹദിന്റെ പ്രിയ ഭാര്യയും ഫഹദിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
ഇത്തവണയും നസ്രിയയ്ക്കൊപ്പം തന്നെയാണ് ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ ഒരുക്കിയിരുന്നു. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. ഫഹദിന്റെ വരാനിരിക്കുന്ന അമല്‍ നീരദ് ചിത്രം വരത്തിന്റെ നിര്‍മ്മാണം നസ്രിയ ആണ് നിര്‍വഹിക്കുന്നത്.
വിവാഹശേഷം സിനിമയില്‍ നിന്ന് അകന്ന് നിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെയിലൂടെ തിരിച്ചെത്തിയിരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രം വരത്തന്റെ നിര്‍മ്മാണവും നടി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നസ്രിയ പാടുന്നുമുണ്ട്.