രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ഡാകിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.സേതുലക്ഷ്മിക്കും പൌളി വില്‍സണും ഒപ്പം ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്.
കേന്ദ്ര കഥാപാത്രങ്ങളായ നാല് മുത്തശ്ശിമാരെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ് , അലന്‍സിയര്‍ ,സൂരജ് വെഞ്ഞാറന്മൂട് ,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉര്‍വശി തിയറ്റേഴ്സും ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.