മലയാളികള്‍ക്ക് ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ബിജിബാല്‍. തന്റെ സംഗീത വഴിയില്‍ കരുത്തും ആവേശവും വെളിച്ചവും തന്റെ ഭാര്യ ശാന്തിയാണെന്ന് ബിജിബാല്‍ എല്ലായ്പ്പോഴും പറയാറുമുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ആ ദീപം അണഞ്ഞ് പോയത്.
ഇപ്പോള്‍ ഭാര്യ ശാന്തി ബിജിബാലിന്റെ ഓര്‍മ്മ പങ്കുവച്ച് ബിജിബാല്‍ വീണ്ടും ആരാധകരെ കണ്ണീരിലാഴ്ത്തുകയാണ്. മയാനദി എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോയാണ് ബിജിബാല്‍ പങ്കുവച്ചത്.
‘മായാനദിയിലെ ഒരു രംഗം. രണ്ടാം നിരയിലെ കസാലയിലിരുന്നാരോ കൈകൊട്ടുന്നുണ്ടോ, അതോ മായയോ’ എന്ന കുറിപ്പോടെയാണു ബിജിബാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
നേരത്തെയും ബിജിബാല്‍ ശാന്തിയുടെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ശാന്തിയെ കുറിച്ചുള്ള ബിജിബാലിന്റെ ഓര്‍മകളെ അല്പം നൊമ്പരത്തോടെയല്ലാതെ കാണാനാകില്ലെന്നാണു പലരും ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെല്ലാം കമന്റ് ചെയ്യുന്നത്.