മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മലയാളികളുടെ മനസില്‍ ചേക്കേറിയ നാടന്‍ സുന്ദരി. ശാനീന സൗന്ദര്യം എന്നൊക്കെ സിനിമാപ്രേമികള്‍ ഒന്നടങ്കം വിളിക്കുന്ന ഒരേയൊരു നായികയാണ് കാവ്യ. സിനിമാ ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ കാവ്യയ്ക്ക് ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.
അതില്‍ ഒന്നാണ് വിജയിക്കാതെ പാതിവഴിയില്‍ വേര്‍പെടുത്തിയ കാവ്യയുടെ ആദ്യവിവാഹം. 2009ല്‍ നടന്ന വിവാഹം അന്ന് കുറേ കൊട്ടിഘോഷിച്ചെങ്കിലും പിന്നീട് ബന്ധം വേര്‍പെടുത്തിയതോടെ കെട്ടടങ്ങുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപുമായുള്ള വിവാഹവും പിന്നീട് പൂര്‍ണ്ണ കുടുംബിനി ആയി കാവ്യ മാറുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കാവ്യയുടെയും നിഷാലിന്റെയും വിവാഹ വീഡിയോ വൈറല്‍ ആവുകയാണ്. നിരവധി കമന്റുകളാണ് വീഡിയോ വൈറല്‍ ആകുന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതില്‍ ശ്രദ്ധേയമായൊരു കമന്റാണ് പുതിയ ചര്‍ച്ചയ്ക്ക് വഴി വച്ചത്. ചിലര്‍ കാവ്യയെ അനുകൂലിക്കുമ്പോള്‍ മറ്റ് ചിലര്‍ നിഷാലിന് ആണ് പിന്തുണ നല്‍കുന്നത്. എന്ത് തന്നെ ആയാലും രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍ ആണ് ഇപ്പോള്‍ വീഡിയോ കണ്ടിരിക്കുന്നത്. കമന്റ് ഇങ്ങനെ…
‘കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു 2009 feb 9 ഈ കാല്യാണം എല്ലാവരും അറിഞ്ഞ് നടന്നത് പക്ഷെ 2008 അവസാനം തന്നെ ഇവര്‍ ലീഗലി രജിസ്റ്റര്മര്യേജ് ചെയ്തിരുന്നു. കാവ്യയേയും ഫാമിലിയേയും പറഞ്ഞ് പറ്റിച്ചാണ് രജിസ്റ്റര്‍ നടത്തിയത് Kuwait പോകാന്‍ ഉള്ള വിസ പ്രോസസ്സ് പറഞ്ഞാണ് അവരെ കൊണ്ട് സമ്മതിപ്പിച്ചത് രജിസ്റ്റ മാര്യേജ് ശേഷമാണ് നിഷാല്‍ ഫാമിലി ബാഗ്രൗണ്ട് ശരിയല്ല മനസ്സിലാക്കിയത് പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞു കാവ്യയ്ക്ക് പിന്മാറാന് സാധിക്കാത്ത വിധം കുടുങ്ങി. മാര്യേജിന് ശേഷം എല്ലാം ശരിയാകും വിശ്വാസത്തില്‍ അവര്‍ കല്യാണം നടത്തി എല്ലാവരെയും അറിയിച്ച് ഭാവി എന്താകും എന്ന ടെന്‍ഷനാണ് പാവം കാവ്യയുടെ മുഖത്ത് ഉള്ളത്.’
ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ് കാവ്യയും നിഷാലും കോടതിയെ സമീപിച്ചത്. എറണാകുളം കുടുംബ കോടതിയില്‍ വച്ചു വേര്‍പിരിയുകയും ചെയ്തു.
1999 മുതല്‍ മലയാള സിനിമയുടെ നായിക ആയി വളര്‍ന്ന കാവ്യ നിരവധി ചിത്രങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച കാവ്യ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ഒന്നില്‍ അധികം തവണ നേടിയിട്ടുണ്ട്.