ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും എന്നും മുന്നില്‍ നില്ക്കുന്ന നടിയാണ് സണ്ണി ലിയോണ്‍. അമേരിക്കന്‍ പോണ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നടിയാണെങ്കില്‍ കൂടി എന്നും സമൂഹത്തിന് മാത്യകയാകുന്നവരാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. പോണ് താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്നേഹിയാണെന്ന് സണ്ണി സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചതാണ്.
സൗഹൃദങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് സണ്ണി. ഇപ്പോള്‍ കിഡ്നി രോഗിയായ സുഹൃത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ഡൊനേഷന് പേജ് തുടങ്ങി സണ്ണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഭാകര്‍ എന്ന സുഹൃത്തിന്റെ കഥ സണ്ണി പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിങ് സമയത്ത് തന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തിയിരുന്നത് സുഹൃത്ത് പ്രഭാകര്‍ ആണ്. കുട്ടികളെല്ലാം മാമാജി എന്നാണ് പ്രഭാകറിനെ വിളിക്കുക.
എന്നാല്‍ പ്രഭാകറിന് അദ്ദേഹത്തിന്റെ കിഡ്നി നഷ്ടപ്പെട്ടിരിക്കുകയാണ്. ഡോക്ടറുടെ കണ്സള്ട്ടേഷന് ഫീസിനും മരുന്നുകള്‍ക്കും സര്‍ജറിക്കും കിഡ്നി മാറ്റിവെയ്ക്കുന്നതിനുമായുള്ള എല്ലാ ആവശ്യങ്ങള്‍ക്കുള്ള പണവും ഈ പേജിലൂടെ സ്വരൂപിക്കാനാണ് സണ്ണി ഇങ്ങനെയൊരു പേജ് തുടങ്ങിയിരിക്കുന്നത്.
സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്കി അവരുടെ സ്വന്തം മകളാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് വീണ്ടും ഇരട്ടക്കുട്ടികളായ ആണ്‍കുട്ടികളെ സണ്ണി ദത്തെടുത്തിരുന്നു.
ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് സണ്ണി പപ്പോഴും ഈ തൊഴില്‍ മേഖല സ്വീകരിക്കാനിടയായത്.