ലാലേട്ടന്റെ സ്റ്റൈലന്‍ മീന്‍ പൊരിച്ചത് കണ്ടിട്ട് തന്നെ കൊതിയീവുന്നു. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ അരങ്ങത്ത് മാത്രമല്ല, അടുക്കളയിലും ‘പുലി’യാണെന്ന് തെളിയിച്ചിരിക്കുകയാണ്. ലാലേട്ടന് മീന്‍ പൊരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് കുക്കിങ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൂടുള്ള വറവ് ചട്ടിയില്‍ നിറഞ്ഞങ്ങനെ കിടക്കുന്ന മീന്‍ പൊള്ളിച്ചെടുക്കുകയാണ് ലാലേട്ടന്. വീഡിയോയ്ക്ക് പിന്നില്‍ ജസ്റ്റിന് ബീബറിന്റെ സംഗീതവുമുണ്ട്.
View this post on Instagram
മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനു വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിന്‍കര ഗോപന്’ എന്നാണ് ‘ആറാട്ടി’ലെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്.
ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ആറാട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. നാല്‍പ്പത്തിയാറ് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2വിന് ശേഷം മോഹന്‍ലാല്‍ ദുബായ്ക്ക് പോയിരുന്നു. മടങ്ങി വന്ന ശേഷമാണ് പുതിയ സിനിമയുടെ സെറ്റിലേക്ക് താരം പ്രവേശിച്ചത്.
സെപ്റ്റംബര്‍ 21നായിരുന്നു ദൃശ്യം 2 ഷൂട്ടിങ് ആരംഭിച്ചത്. അന്‍പത്തിയാറ് ദിവസങ്ങളുടെ ഷെഡ്യൂളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷൂട്ടിങ് അവസാനിക്കുകയായിരുന്നു. ദൃശ്യം 2 ന്റെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ദൃശ്യം 2വിന്റെ ഷൂട്ടിംഗ് നടന്നത്.