മകള്‍ സിവയ്ക്കൊപ്പമുള്ള ധോനിയുടെ ഇന്‍സ്റ്റഗ്രാം വീഡോയകള്‍ കണ്ടാല്‍ ധോണി ഒരു നല്ല അച്ഛനാണെന്ന് നമുക്കെല്ലാം മനസ്സിലാകും. അത്രയ്ക്ക് മനോഹരമാണ് ധോനിയും സിവയും തമ്മിലുള്ള നിമിഷങ്ങള്‍.
അതുപോലെ ധോണി നല്ലൊരു ഭര്‍ത്താവ് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇതിന് തെളിവ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളാണ്. താഴെ തറയിലിരുന്ന് സാക്ഷിയുടെ ചെരുപ്പിന്റെ വള്ളി കെട്ടിക്കൊടുക്കുന്നതാണ് ഈ ചിത്രത്തിലുള്ളത്. ഒരു ചെരുപ്പ് കടയില്‍ നിന്നെടുത്ത ചിത്രങ്ങളാണ് സാക്ഷി പങ്കുവെച്ചിരിക്കുന്നത്.
അതിലും രസകരം ഇതിന് സാക്ഷി പറഞ്ഞ കാരണമാണ്. ‘നിങ്ങളാണ് ഈ ചെരുപ്പിന് പണം കൊടുത്തത്. അതുകൊണ്ട് നിങ്ങള്‍ തന്നെ അത് ഇട്ടുതരണം’, എന്ന കുറിപ്പോടെയാണ് സാക്ഷി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.
ധോണി കൈയില്‍ ബാന്‍ഡ് കെട്ടിക്കൊടുന്ന ഒരു ചിത്രവും ഇതിനൊപ്പം സാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാന്‍ഡിന് നിങ്ങളാണ് പണം കൊടുത്തത്, അതുകൊണ്ട് നിങ്ങള്‍ കെട്ടിത്തരണമെന്ന് ഈ ചിത്രത്തിനും സാക്ഷി അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്.