വീട്ടിലെ തീന്മേശയിലിരുന്നു സ്വയം മറന്നു പാടി ഇന്ദ്രജിത്ത്. അച്ഛന്റെ പാട്ടു കേട്ടു പടം വരച്ചിരിക്കുന്ന നക്ഷത്രയെയും വീഡിയോയില്‍ കാണാം.
ആമീര്‍ ഖാനും പൂജാ ഭട്ടും അഭിനയിച്ച ‘ദില്‍ ഹേ കി മാന്താ നഹീ’ എന്ന ഗാനമാണ് ഇന്ദ്രജിത്ത് പാടിയത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. രസകരമായ കമന്റുകളിട്ടാണ് ആരാധകര്‍ വീഡിയോ ആഘോഷിച്ചത്. വീട്ടില്‍ ഭക്ഷണം കിട്ടണമെങ്കില്‍ രണ്ടു വരി പാടാതെ രക്ഷയില്ലെന്നാണ് ഒരാളുടെ കമന്റ്.
ഇന്ദ്രജിത്ത് പാടുന്നത് ‘ദില്‍ ഹേ കി മാന്താ നഹീ’ എന്ന ഗാനമാണെങ്കിലും ഇതിന്റെ അര്‍ത്ഥം വിശക്കുന്നല്ലോ, ഭക്ഷണം തായോ എന്നാണെന്ന ഗംഭീരന്‍ നിരീക്ഷണവും മറ്റൊരാള്‍ നടത്തി. തമാശകള്‍ക്കിടയിലും ഇന്ദ്രജിത്തിന്റെ ശബ്ദത്തെ പ്രശംസിക്കാന്‍ ആരും വിട്ടു പോയില്ല. ‘പാട്ട് സൂപ്പര്‍’, കയ്യടിച്ചുകൊണ്ട് ആരാധകര്‍ പറയുന്നു.