മലയാള സിനിമയിലെ ക്യൂട്ട് ദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വി വിവാഹം കഴിയ്ക്കുന്നത്.
പ്രണയ കാലത്തിന്റെ മനോഹര നിമിഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് പൃഥ്വി ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്.
‘എന്റെ ഭാര്യ മുന്‍കാല എന്‍ഡിടിവി പ്രവര്‍ത്തകയാണ്. ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് സുപ്രിയ എന്‍ഡിടിവിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പലപ്പോഴും ഓഫീസിലേക്ക് ഞാന്‍ കൊണ്ടുവിടുമായിരുന്നു. സുപ്രിയ ജോലി മിസ്സ് ചെയ്യാറുണ്ടെന്നും പറയാറുണ്ട്” അഭിമുഖത്തില്‍ പൃഥ്വി പറയുന്നു
സാമൂഹികമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന ത്രോ ബാക്ക് തേഴ്സ്ഡേയുടെ ഭാഗമായിട്ടുള്ള ടോക് വീഡിയോ സുപ്രിയ തന്നെയാണ് പങ്കുവെച്ചത്. അയ്യാ എന്ന ഹിന്ദി ചലച്ചിത്രവുമായി ബന്ധപ്പെട്ട് എന്‍ഡിടിവിയ്ക്ക് പൃഥ്വിരാജും റാണി മുഖര്‍ജിയും നല്കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇത്.
ഏറെ നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം 2011 ഏപ്രില്‍ 15നാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. നാലു വയസ്സുകാരി അലംകൃതയാണ് മകള്‍.