മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
പ്രിയദര്ശന് തന്നെ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ ജോഡിയായിട്ട് ആയിരിക്കും കല്യാണി അഭിനയിക്കുക.
അതേസമയം ചിത്രത്തിലെ നായകനായ മോഹന്‍ലാലിന്റെ നായിക മഞ്ജു വാര്യരാണ്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്. മധു ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.