ജനിച്ചപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനായ സെലിബ്രിറ്റി കിഡ് ആണ് സെയ്ഫ് അലീഖാന്റെയും കരീന കപൂറിന്റെയും മകന് തൈമൂര്‍. തൈമൂര്‍ എവിടെയുണ്ടെങ്കിലും പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ കൊച്ചുതൈമൂറിനെ വിടാതെ പിന്തുടരും.
ചിത്രങ്ങള്‍ പകര്‍ത്താനുള്ള ആരാധകരുടെയും പാപ്പരാസികളുടെയും ശ്രമങ്ങള്‍ അതിരുകടക്കുന്നതോടെ കുഞ്ഞുതൈമൂറിന് ബോഡി ഗാര്‍ഡിനെ നിയമിക്കാനൊരുങ്ങുകയാണെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
‘താരപരിവേഷത്തെക്കുറിച്ചു മനസ്സിലാകാനുള്ള പ്രായമൊന്നും ആകാത്തതുകൊണ്ടു തന്നെ അവനതൊന്നും ആസ്വദിക്കുന്നതായി എനിക്ക് തോന്നുന്നില്ല. കൂടി നില്ക്കുന്ന ഫൊട്ടോഗ്രാഫേഴ്സ് അവന്റെ പേരു വിളിക്കുമ്പോള്‍ അവന് അവിടേക്ക് നോക്കാറുണ്ട്. അതിനര്‍ഥം അവന് ക്യാമറയിലേക്ക് നോക്കി പോസ് ചെയ്യുന്നു എന്നല്ല. തന്റെ ചിത്രം അവരെടുക്കുന്നുണ്ടെന്നു പോലും അവന് ചിന്തിക്കുന്നുണ്ടാവില്ല’.- കരീന പറയുന്നു.
തൈമൂര്‍ സമൂഹമാധ്യമങ്ങളിലെ പ്രശസ്ത സെലിബ്രിറ്റി കിഡ് ആയി മാറുമ്പോഴും ഒരു അമ്മ എന്ന നിലയില്‍ മകന് സാധാരണ ഗതിയില്‍ വളരുന്നത് കാണാനാണ് തനിക്കിഷ്ടമെന്നും കരീന പറയുന്നു. എന്നാല്‍ തൈമൂറിന്റെ മുത്തശ്ശിയും മുന്‍ നടിയുമായ ശര്‍മിള ടാഗോര്‍ പറയുന്നത് തന്നേക്കാള്‍ പ്രശസ്തനാണ് കൊച്ചു നവാബ് എന്നാണ്.
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലീഖാനും കരീന കപൂറും വിവാഹിതരായത് 2012 ലാണ്. തൈമൂര്‍ പിറന്നതാവട്ടെ 2016 ഡിസംബറിലും. വരുന്ന ഡിസംബറില്‍ രണ്ടാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുതൈമൂര്.