ഒരു അസാധാരണ രീതിയില്‍ ചിത്രം വരക്കുന്ന ഗ്രീക്ക്-അമേരിക്കന്‍ കലാകാരനാണ് മൈക്കല്‍ പാപ്പഡക്കീസ്. അദ്ദേഹത്തിന്റെ ചിത്രംവര കലാപാടവത്തിനൊപ്പം ഭൗതികശാസ്ത്രവും കൂട്ടിക്കലര്‍ത്തിയാണ്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന മൈക്കല്‍ ചിത്രം വരയ്ക്കാന്‍ രസമയം കണ്ടെത്തുന്നത് യാത്രകള്‍ക്കിടയിലാണ്. ചിത്രം വരയ്ക്കാന്‍ പെയിന്റും ബ്രഷും ഒന്നും മൈക്കലിന് വേണ്ട. മരപ്പലകയും ഭൂതക്കണ്ണാടിയും നല്ല വെയിലും മാത്രം മതി.
മൈക്കലിന്റെ ചിത്രമെഴുത്ത് ഭൂതക്കണ്ണാടിയിലൂടെ സൂര്യപ്രകാശകത്തെ കടത്തിവിട്ട് അത് മരത്തില്‍ പതിപ്പിച്ച് കരിച്ചാണ്. ഈ വിദ്യയുടെ ശാസ്ത്രീയനാമം ഹെലിയോഗ്രാഫി എന്നാണ്. പ്രകൃത്യാലുള്ള വിദ്യകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ രചിക്കുന്ന രീതിയാണിത്. മൈക്കല്‍ ഹെലിയോഗ്രഫി ആരംഭിച്ചത് 2012 ലാണ്. 2016 ല്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി സണ്സ്ക്രിബ്സ് എന്ന സ്ഥാപനവും മൈക്കല്‍ തുടങ്ങി.
സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പല വിധത്തില്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് 2013 ല്‍ കൊളറാഡോയിലേക്ക് താമസം മാറിയ ശേഷമാണ് എന്ന് മൈക്കല്‍ പറയുന്നു. ലെന്‍സിലൂടെ സൂര്യപ്രകാശത്തെ കടത്തിവിട്ട് ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്ഷമയും ആത്മവിശ്വാസവും നല്ലതു പോലെ ആവശ്യമുള്ള ചിത്രരചനാരീതിയാണിത്.
ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും വെബ്സൈറ്റിലൂടെയുമൊക്കെ തന്റെ കലാരചനകള്‍ മൈക്കല്‍ കലാസ്വാദകര്‍ക്ക് മുന്നിലെത്തിക്കുന്നു. മൈക്കലിന്റെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ധാരാളം കാഴ്ചക്കാരുണ്ട്. ഹെലിയോഗ്രാഫി ക്ലാസുകള്‍ക്കായി മൈക്കല്‍ ലൈവ് ഷോകഴും സംഘടിപ്പിക്കാറുണ്ട്.