മെല്‍ബണ്‍: ഓസീസ് ബാറ്റ്സ്മാന് ആണ് ഉസ്മാന് ഖ്വാജ. എന്നാല്‍ ഇദ്ദേഹം വെറുമൊരു കായിക താരം മാത്രമല്ല. കാരണം ക്രിക്കറ്റിനൊപ്പം തന്നെ മറ്റൊരു കാര്യത്തിലും ഖ്വാജ മുടുക്കനാണ്. വിമാനം പറത്തലില്‍.
ഉസ്മാന് ഖ്വാജ പൈലറ്റ് യോഗ്യത നേടിയ താരമാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ സിമുലേറ്റര്‍ റൂമില്‍വെച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വിമാനം നിയന്ത്രിക്കുന്ന ഖ്വാജയുടെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഖ്വാജ പറത്തിയത് എയര്‍ബസ് എ 380 വിമാനമാണ്.
Watch as qualified pilot Usman Khawaja puts his flying skills to the test, taking control of the largest passenger aircraft in the world!@Uz_Khawaja | @Qantas pic.twitter.com/gg8MerqebM
— cricket.com.au (@cricketcomau) February 20, 2019
തനിക്ക് വിമാനങ്ങളോടുള്ള ഇഷ്ടം വളര്‍ത്തിയത് ചെറുപ്പത്തില്‍ അച്ഛനൊപ്പമുള്ള വിമാനയാത്രകളാണെന്ന് ഖ്വാജ പറയുന്നു. ഒടുവില്‍ യൂണിവേഴ്സിറ്റ് ഓഫ് ന്യൂ സൗത്ത് വെയ്ല്‍സ് സ്കൂള്‍ ഓഫ് ഏവിയേഷനില്‍ നിന്ന് ഖ്വാജ ഡിഗ്രിയെടുക്കുകയായിരന്നു.