മലയാളികളുടെ പ്രിയതാരമായ സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും വീണ്ടും ഒരു ഫ്രെയിമിൽ. ജഗതിയെക്കാണാൻ വീട്ടിലെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയ താരം ഓണക്കോടിയും ജഗതിക്ക് സമ്മാനിച്ചു.
രമേഷ് പുതിയമഠം രചിച്ച ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കുറെ നേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
ALSO READ- കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി; പമ്പാനദിയിലേക്ക് ചാടാനൊരുങ്ങി യുവതി, രക്ഷകരായി പോലീസ്
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാപ്പൻ’ വിജയകരമായി പ്രദർശനം തുടരുകയാണ്. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു.