കൊച്ചി: വില്ലന്‍ വേഷങ്ങളില്‍ എത്തി വിസ്മയിപ്പിച്ച നടന് പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പ്രസാദ് ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഇബ, കര്‍മാനി എന്നി സിനിമകളിലും വില്ലന്‍ വേഷങ്ങളില്‍ എത്തി.