കൊച്ചി: സിനിമാമേഖലയില്‍ പുരുഷ മേധാവിത്വമാണെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ഈ മേഖലയില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സ്ത്രീകള്‍ ഈ മേഖലയില്‍ വരരുതെന്ന് തന്നെയാണ് പറയാനുള്ളതെന്നും സാന്ദ്ര തോമസ് പറയുന്നു.
ഇപ്പോള്‍ ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷിത്വമില്ല. എല്ലാവരും കൂടി കൈകോര്‍ത്തു നിന്നാല്‍ സ്ത്രീകള്‍ക്ക് മുന്നിലേക്ക് വരാം. പക്ഷെ ഒറ്റയ്ക്കൊറ്റയ്ക്ക് ഇത് എളുപ്പമല്ലെന്നും കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് ഇപ്പോഴും എന്നും സാന്ദ്ര പ്രതികരിച്ചു.
also read: ‘അത്ഭുതം, മഹാരാജിനെ കാണാന്‍ എനിക്ക് മഹാഭാഗ്യമുണ്ടായി’; യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ കങ്കണ റണാവത്ത്
വിജയ് ബാബുവിനെ പോലെ ഉള്ള പ്രശനങ്ങള്‍ എല്ലായിടത്തുമുണ്ട്. പക്ഷെ ഇത് വിജയ് ബാബു ആയതുകൊണ്ട് മീഡിയ ആഘോഷിക്കുന്നുവെന്നും ദിലീപിന്റെ വിഷയം വരുന്നതിനു മുന്‍പ് തന്നെ ഒരുപാട് പ്രശ്ങ്ങള്‍ സിനിമ മേഖലയില്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ ആരും മുന്‍പോട്ടു വരുന്നില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.
എല്ലാവര്ക്കും പേടിയാണ്. ഗ്രൂപ്പ് അറ്റാക്കാണ് ഉണ്ടാകുന്നത്. വിജയ് ബാബുവിനെതിരെ പരാതി നല്കിയ കുട്ടിയെ പോലും എല്ലാവരും ചേര്‍ന്ന് അക്രമിക്കുകയല്ലേ? സോഷ്യല്‍ മീഡിയ പോലും ആ കുട്ടി വേണ്ടാന്ന് വച്ചു എന്നും താരം വ്യക്തമാക്കി.