നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് നയന്‍താര. ഇപ്പോഴിതാ നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താര-വിഗ്നേഷ് ദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ വാര്‍ത്തയെ കുറിച്ച് വിഗ്നേഷ് ശിവനോ, നയന്‍താരയോ പ്രതികരിച്ചിട്ടില്ല. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ല്‍ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ കലികമ്പാള്‍ ക്ഷേത്രത്തില്‍ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകര്‍ സ്ഥിരീകരിച്ചത്.
നയന്‍താര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത. ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരുന്നത്. .