ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് സബിറ്റ ജോര്‍ജ്ജ്. തന്റെ ജീവിതാനുഭവങ്ങള്‍ പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് സബീറ്റ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
സബീറ്റയുടെ പിതാവ് അസുഖത്തെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ”ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്.” സബീറ്റ പറയുന്നു.
‘ഒരു കാലത്ത് അവര്‍ നമ്മള്‍ക്കുവേണ്ടി ഉറക്കമിളച്ചു, തല തൂത്തുറക്കി, കൈകള്‍ മുറുകെപ്പിടിച്ചു. ഇപ്പോള്‍ നമ്മള് അത് അവര്‍ക്ക് വേണ്ടി ചെയ്യുന്നു. പ്രാര്‍ഥനകള്‍ തുടരണേ….” എ്ന്ന് താരം ഫേസ്ബുക്കിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഒരു കാലത്ത് അവര്‍ നമ്മള്‍ക്കുവേണ്ടി ഉറക്കമിളച്ചു…. തല തൂത്തുറക്കി… കൈകള്‍ മുറുകെപ്പിടിച്ചു. എപ്പോള്‍ നമ്മള് അത് അവര്‍ക്ക് വേണ്ടി ചെയ്യുന്നു. പ്രാര്‍ഥനകള്‍ തുടരണേ…. ഞങ്ങളുടെ ഡാഡി ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എപ്പോഴും നിങ്ങള്‍ എല്ലാവരും നല്കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി….’.- അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സബീറ്റ കുറിച്ചു.