കോഴിക്കോട്: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ, ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലെ സ്ത്രീ വിരുദ്ധതയെ വിമർശിച്ച് നടി രേവതി സമ്പത്ത്.
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ എടുത്തുകളയേണ്ടതുണ്ടെന്ന് രേവതി വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.
‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ. അതെന്താ വിനീത് ശ്രീനിവാസാ, നമ്മൾ സ്ത്രീകൾക്ക് പത്രാസ് വരൂലേ??
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മൾ ഒക്കെ പത്രാസിൽ ഡബിൾ പി.എച്ച്.ഡി ഉള്ളവരാടോ,’ രേവതി സമ്പത്ത് ഫേസ്ബുക്കിൽ
കുറിച്ചു.