നീരജ് മാധവിന്റെ ഹിറ്റ് പാട്ടായിരുന്നു പണി പാളി. മലയാളികൾ ഒന്നടങ്കം പാടി നടന്ന പാട്ടായിരുന്നു ഇത്. ഇപ്പോൾ ഇതാ പാട്ടിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരിക്കുകയാണ്.
അന്ന് പാടി നിർത്തിയ സരളേടെ മോൾ എന്തിന് വന്നു എന്ന ചോദ്യത്തിന് ഉത്തരമായാണ് പുതിയ ഗാനം വന്നിരിക്കുന്നത്.’ സരളേടെ മോളെ കരളിന്റെ കരളേ എന്തിന് വന്ന് നീ..’ എന്നു തുടങ്ങുന്ന ഗാനം മണിക്കൂർ കൊണ്ട് യൂടൂബിൽ തരംഗമായി മാറി.
ഗാനം എഴുതിയതും പാടിയതും സിനിമാ താരമായ നീരജ് മാധവാണ്. നീരജ് മാധവിന്റെ രൂപം തന്നെയാണ് പാട്ടിലെ ആനിമേഷൻ കഥാപാത്രത്തിനും നൽകിയിരിക്കുന്നത്