ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ് ബഡ്ജെറ്റ് ചിത്രം ഒരുങ്ങുന്നു. റോജിൻ സംവിധാനം ചെയ്യുന്ന കത്തനാർ പൂർണമായി വെർച്യുൽ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. ഗോഗുലം മൂവീസിന്റെ ബാനറിൽ ഗോഗുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് ‘കത്തനാർ’. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ അവതരിപ്പിക്കുകയാണ്
ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും.കേരളത്തിലെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ.