ഇന്ദ്രന്‍സിനെ ആദ്യമായി കാണുന്നത് കോസ്റ്റൂം ഡിസൈനറായാണ്. പലതവണ അദ്ദേഹത്തോട് വഴക്കിട്ടുണ്ട്. അന്നൊന്നും ഒരിക്കലും അദ്ദേഹം ഈ നിലയില്‍ ഇത്ര ഉയരത്തില്‍ എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല. സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങിലാണ് ഇന്ദ്രന്‍സിനെക്കുറിച്ച് കെപിഎസി ലളിത മനസു തുറന്നത്.
ഈ നിമിഷത്തില്‍ അഭിമാനം മാത്രമാണെന്നും ഇന്ദ്രന്‍സിന് വേണ്ടി മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നും അവര്‍ പറഞ്ഞു.