തലൈവി എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ജയലളിതയുടെ സ്മാരകത്തിലെത്തി ആദരമർപ്പിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തമിഴകത്തിന്റെ സ്വന്തം തലൈവിയുടെ ജീവിതം സെപ്റ്റംബർ 10നാണ് റിലീസ് ചെയ്യുന്നത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന കങ്കണ ചെന്നൈ മറീന ബീച്ചിലെ അവരുടെ സ്മാരകത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ചു.
കരുണാനിധി, എംജിആർ എന്നീ രാഷ്ട്രീയ അതികാരുടെ സ്മാരകത്തിലും താരം പുഷ്പങ്ങൾ അർപ്പിച്ചു. അതേസമയം, തലൈവി എന്ന ചിത്രം പ്രദർശിപ്പിക്കില്ലെന്ന മൾട്ടിപ്ലക്സ് തിയേറ്റർ ഉടമകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് കങ്കണ വിമർശിച്ചത്.