മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തിന് പെൺകുഞ്ഞ് പിറന്നു. രണ്ടാമതും താൻ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ വഴിയാണ് താരം തന്നെയാണ് പങ്കുവച്ചത്.
”അവൾ എത്തി, അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,” ഇതായിരുന്നു മകളുടെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം അശ്വതിശ്രീകാന്ത് കുറിച്ചത്.
തന്റെ രണ്ടാമത്തെ കൺമണിക്കായുളള കാത്തിരിപ്പിലായിരുന്നു അശ്വതിയും കുടുംബവും.ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് അശ്വതി.