പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ അവതരിപ്പിച്ചത്.
ജി.ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘കാപ്പ’സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവരും ‘കാപ്പി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണൻ. സംഗീതം ജസ്റ്റിൻ വർഗീസ്. കലാസംവിധാനം ദിലീപ് നാഥുമാണ് നിർവഹിക്കുന്നത്ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിർമ്മാണ സംരംഭമാണ് ഇത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പശ്ചാത്തലം.