സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സിനിമാതാരമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം താരം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കമുള്ള ഒരു കുടുംബത്തെ തന്നാലാവും വിധം സഹായിക്കാനായിരുന്നു സന്തോഷിന്റെ ബസ് യാത്ര.
സന്തോഷ് പണ്ഡിറ്റിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ചെറിയ സഹായങ്ങള്‍ ആണ് ചെയ്യുന്നതെന്നും ഹെവി ആയിട്ട് ചെയ്യാന്‍ ഞാന്‍ അംബാനീടെ മോനൊന്നുമല്ലല്ലോ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ആദ്യപടി സഹായമായി ഇവര്‍ക്ക് ശുചിമുറി വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നല്‍കിയത്. ഇതിന് വേണ്ട സാധനങ്ങള്‍ താരം എത്തിച്ചു നല്കി. തന്നാല്‍ കഴിയും വിധം സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
‘കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഇങ്ങനെ തന്നെയാണ്. എല്ലാ പരിപാടികള്‍ക്കും ബസിനു തന്നെയാണ് വരുന്നത്. കിട്ടുന്നതിന്റെ പകുതി ആയിരുന്നു ഞാന്‍ മറ്റുള്ളവര്‍ക്ക് കൊടുത്തിരുന്നത്. എന്നാല്‍, കൊറോണ വന്നശേഷം അത് നൂറായി. എനിക്ക് വര്‍ഷത്തില്‍ ഒരു സിനിമയെ ഉള്ളു. എന്റെ സിനിമ 100കോടി ക്ലബിലൊന്നും കേറുന്നില്ല. കുറച്ച് കിട്ടുന്നുള്ളു. ആ കിട്ടുന്നതില്‍ നിന്നെടുത്തിട്ടാണ് ഞാന്‍ എന്റെ കാര്യം, സിനിമയുടെ കാര്യം, സാമൂഹ്യ സേവനം ഇത്രയും ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ്. അത് നമ്മുടെ ഭാഗ്യം’, സന്തോഷ് പണ്ഡിറ്റ് പറയുന്നു.