ദുൽഖർ സൽമാൻ നായകവുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു എന്ന് റിപ്പോർട്ടുകൾ. ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു മുഖ്യധാന ഒടിടി പ്ലാറ്റ്ഫോമുമായി ഡയറക്റ്റ് റിലീസിന്റെ കാര്യങ്ങൾ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്.
സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അണിയറ പ്രവർത്തകരിൽ നിന്നും ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവന്നിട്ടില്ല.ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു
Dulquer Salman’s most-awaited #Kurup deal finalised with a leading OTT platform for a direct premiere. Expect the official announcement soon. pic.twitter.com/0znQQVH9vI
— LetsOTT GLOBAL (@LetsOTT) August 7, 2021