മലയാളികളുടെ പ്രിയതാരം സനുഷ സന്തോഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്. സനുഷകഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ മോശം കമന്റുമായെത്തിയയാൾക്ക് കിടിലൻമറുപടി നൽകിയിരിക്കുകയാണ് സനുഷ.
ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രം സനുഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് താഴെയായി ‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാർത്ഥ സൗന്ദര്യം ഇതല്ല’ എന്ന് ഒരാൾ കമന്റ് ചെയ്യുകയായിരുന്നു.
ജയകുമാർ ചിറക്കൽ എന്നു പേരുള്ള പ്രൊഫൈലിൽ നിന്നുമായിരുന്നു ഈ കമന്റെത്തിയത്. ഇതിന് മറുപടിയായി ‘ എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടൻ’ എന്നായിരുന്നു സനുഷ നൽകിയ മറുപടി.
സനുഷയുടെ മറുപടിക്ക് നിരവധിപേരാണ് ലൈക്ക് ചെയ്തും കമന്റ് ചെയ്തും പിന്തുണയുമായി എത്തിയത്. നേരത്തെയും മോശം കമന്റുമായെത്തുന്നവർക്ക് ശക്തമായ ഭാഷയിൽ സനുഷ മറുപടി കൊടുത്തിരുന്നു